ഫോര്‍ബ്സ് മാസികയുടെ 2022-ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി രണ്ട് മലയാള ചിത്രങ്ങളും. റോഷാക്ക്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് മലയാളത്തില്‍ നിന്ന് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയ ചിത്രങ്ങള്‍.
നിസ്സാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രത്തില്‍ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, ജഗദീഷ്, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഗായത്രി ശങ്കറാണ് നായിക. ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രവും കൂടിയാണ് ന്നാ താന്‍ കേസ് കൊട്.
ആര്. ആര്, ഗുഡ്ബൈ, ഗംഗുഭായ് കാത്യാവാഡി, ഡൗണ്‍ഫാള്‍; ദ കേസ് എഗൈന്്സ്റ്റ് ബോയ്ങ്ങ്, ഗാര്‍ഗി, ടിന്‍ഡര്‍ സ്വിന്ഡ്ലര്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ് ലാന്റ്, എവരി തിങ്ങ് എവരിവെയര്‍ ആള് അറ്റ് വണ്‍ എന്നിവയാണ് പട്ടികയിലിടം നേടിയ മറ്റു ചിത്രങ്ങള്‍.
Content Highlights: malayalam films in forbes best film list 2022, rorschach, nna than case kodu
Published: 19 Dec 2022, 12:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented