കൊച്ചി : നിരൂപണത്തിന്റെ പേരിൽ ബോധപൂർവം സിനിമകൾക്കെതിരേ നടക്കുന്ന റിവ്യൂബോംബിങ്ങിനെക്കുറിച്ച് പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ പരാതിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഡ്വ. ശ്യാംപത്മനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

To advertise here,

ഓൺലൈൻ മാധ്യമങ്ങൾക്കുൾപ്പെടെയുള്ള പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സംസ്ഥാന പോലീസ് മേധാവിയോടും കോടതി നിർദേശിച്ചിരുന്നു. അദ്ദേഹം ഇത് സമർപ്പിച്ചിട്ടുണ്ട്.

‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് പ്രമുഖ യുട്യൂബർമാരുടെ പേരിലുൾപ്പെടെ എടുത്ത കേസിൽ അന്വേഷണം നിലച്ചമട്ടാണ്. ദിലീപ് നായകനായ ‘ബാന്ദ്ര’യുടെ നിർമാതാക്കളായ വിനായക ഫിലിംസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച പരാതിയിലും തുടർനടപടിയായിട്ടില്ല.