വീണ്ടും മാതാപിതാക്കളാവാനൊരുങ്ങി തെലുങ്ക് സൂപ്പര്‍താരം രാംചരണും ഭാര്യ ഉപാസന കമിനേനിയും. ഉപാസന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 2012-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2023-ല്‍ പെണ്‍കുഞ്ഞ് പിറന്നിരുന്നു.

To advertise here,

ദീപാവലി ദിനത്തില്‍ നടത്തിയ ചടങ്ങിന്റെ വീഡിയോയാണ് ഉപാസന പങ്കുവെച്ചത്. ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റേയും സ്‌നേഹത്തിന്റേയും അനുഗ്രഹങ്ങളടേതുമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിക്കാലുകള്‍ക്കൊപ്പം പുതിയ തുടക്കം എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ചടങ്ങിനെത്തിയവര്‍ ഉപാസനയ്ക്ക് തിലകം ചാര്‍ത്തുന്നതും അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. പലരും ഉപാസനയ്ക്ക് സമ്മാനങ്ങളും നല്‍കി. രാംചരണും പിതാവ് ചിരഞ്ജീവിയും അതിഥികളെ വരവേല്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മകള്‍ ക്ലിന്‍ കാരയേയും വളര്‍ത്തുനായ റൈമിനേയും രാംചരണ്‍ ചേര്‍ത്തുപിടിച്ചു. നയന്‍താര, വിഘ്‌നേഷ് ശിവന്‍, വെങ്കിടേഷ് ദഗ്ഗുബാട്ടി, നാഗാര്‍ജുന, അമല, വരുണ്‍ കൊനിഡേല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.