മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ആദ്യത്തെ കുഞ്ഞ് ദുവ പദുക്കോൺ സിങ്ങിന്റെ രണ്ടാം പിറന്നാൾ ദിവസമാണ് താരങ്ങൾ ചിത്രം പങ്കുവെച്ചത്. രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് താരദമ്പതിമാർ.

To advertise here,

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങളിൽ മകൾക്കൊപ്പം ഇരുവരും സന്തോഷം പങ്കിടുന്നത് കാണാം. ആദ്യ ചിത്രത്തിൽ കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച ദുവയെ ദീപികയും രൺവീറും ചേർത്തുപിടിച്ചിരിക്കുന്നു. രൺവീർ മകളെ കൈയിലെടുത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത് ദീപിക നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ദീപികയുടെ നിറവയറിൽ രൺവീർ തലോടുന്നതും ചിത്രങ്ങളിൽ കാണാം.

2024 സെപ്റ്റംബറിലാണ് ദമ്പതികൾക്ക് ആദ്യ മകളായ ദുവ ജനിച്ചത്. ഈ വർഷം ആദ്യമാണ് തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018-ൽ ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്.