നടന്റെ പിആർ ടീം പങ്കുവെച്ച വീഡിയോയിൽ ആരാധകരുമായി രാംചരൺ സംവദിക്കുന്നത് കാണാം.

തെലുങ്ക് നടൻ രാംചരണിനെ കാണാനെത്തി ജപ്പാനിൽനിന്നുള്ള ആരാധക സംഘം. ഹൈദരാബാദിലായിരുന്നു ഈ കൂടിക്കാഴ്ച. രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രം ജപ്പാനിൽ റിലീസ് ചെയ്തിരുന്നു. ചിത്രം അവിടെ വൻ വിജയമായതോടെ രാംചരണിന് ജപ്പാനിലും ഏറെ ആരാധകരുണ്ടായി. അവരിൽ ചിലരാണ് അദ്ദേഹത്തെ ഹൈദരാബാദിലെത്തി നേരിൽക്കണ്ടത്.
നടന്റെ പിആർ ടീം പങ്കുവെച്ച വീഡിയോയിൽ ആരാധകരുമായി രാംചരൺ സംവദിക്കുന്നത് കാണാം. കൂട്ടത്തിൽ ഒരു ആരാധിക RRR 100 തവണ കണ്ടിട്ടുണ്ടെന്ന് രാംചരണിനോട് പറഞ്ഞു. ഇതുകേട്ട് താരം അദ്ഭുതപ്പെടുന്നുണ്ട്. ഇവർ ചരണിന് സമ്മാനങ്ങളും നൽകി. സിനിമ ഓൺലൈനിലാണോ കണ്ടതെന്ന് ചോദിച്ചപ്പോൾ തിയേറ്ററിലെന്നായിരുന്നു ആരാധികയുടെ മറുപടി.
രാം ചരണിൻ്റെ സിനിമകളുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഗോൽക്കൊണ്ട ഫോർട്ട് പോലുള്ള സ്ഥലങ്ങളും ജാപ്പനീസ് ആരാധകർ സന്ദർശിച്ചു. ഈ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അവർ പങ്കുവെച്ചു.
"RRR" ജപ്പാനിൽ വൻ വിജയമായതിന് ശേഷം രാം ചരണിൻ്റെ ജനപ്രീതി അവിടെ വർധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രം "പെഡ്ഡി", സബ്ടൈറ്റിലുകളോടെ അവിടെ റിലീസ് ചെയ്യുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Global RRR Frenzy: Japanese Fans Journey to Hyderabad for Ram Charan Encounter
Published: 10 Dec 2025, 08:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented