ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ട്രോളുകൾക്ക് വഴിമാറുകയും ചെയ്തു.

ഭോപ്പാലിൽ നടന്ന 'പെദ്ദി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ തെലുങ്ക് സൂപ്പർതാരം രാം ചരണിനുണ്ടായ നാക്കുപിഴകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എ.ആർ. റഹ്മാൻ, ജാൻവി കപൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് താരത്തിന് അബദ്ധങ്ങൾ പിണഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ ഒരു ഫുട്ബോൾ താരമായി വിശേഷിപ്പിച്ച രാം ചരൺ ഭോപ്പാലിലെ ജനങ്ങളെ 'ബിഹാർ' സ്വദേശികളായി അഭിസംബോധന ചെയ്തതും ആരാധകരെ അമ്പരപ്പിച്ചു. എന്നാൽ അദ്ദേഹം പിന്നീട് തെറ്റുപറ്റിയെന്ന് സമ്മതിച്ചു.
ചടങ്ങിനിടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ രാം ചരണിനോട് ആവശ്യപ്പെട്ടിരുന്നു. സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോലി എന്നിവരെക്കുറിച്ച് താരം കൃത്യമായി സംസാരിച്ചു. എന്നാൽ ബുംറയെക്കുറിച്ച് പറയുമ്പോൾ രാംചരണിന്റെ നാക്കൊന്ന് പിഴച്ചു. "ബുംറ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു," എന്നായിരുന്നു രാം ചരണിന്റെ വാക്കുകൾ.
ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ട്രോളുകൾക്ക് വഴിമാറുകയും ചെയ്തു. രാം ചരൺ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന് ഉറപ്പായെന്ന് ചിലർ പരിഹസിച്ചപ്പോൾ, ഇതൊക്കെ രാം ചരണിന്റെ ശൈലിയാണെന്ന് മറ്റു ചിലർ കുറിച്ചു. എന്നാൽ പിന്നീട് രാം ചരൺ സോഷ്യൽ മീഡിയയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പരിപാടിയുടെ ആവേശത്തിനിടെ സംഭവിച്ച ഒരു 'മനുഷ്യസഹജമായ പിഴവ്' ആയിരുന്നു അതെന്ന് അദ്ദേഹം കുറിച്ചു. താൻ ബുംറയുടെ കളിയുടെ വലിയ ആരാധകനാണെന്നും ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെദ്ദി'. രാം ചരൺ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ കായിക പശ്ചാത്തലത്തിലുള്ള ചിത്രം ജൂൺ 4-ന് തിയേറ്ററുകളിലെത്തും. ശിവ രാജ്കുമാറും ചിത്രത്തിൽ മറ്റൊരുവേഷത്തിലുണ്ട്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങളിലൂടെ സ്വത്വം തേടുന്ന ഒരു കഥാപാത്രത്തെയാണ് രാം ചരൺ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Content Highlights: Tollywood superstar Ram Charan accidentally triggered a massive wave of memes online during the high-profile music launch event of his upcoming film Peddi in Bhopal. During a rapid-fire segment, the actor mistakenly praised Indian cricket icon Jasprit Bumrah for "taking football to new heights."
Published: 24 May 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented