രാജ്പാൽ യാദവിന് നൽകാൻ താൻ പണം മറ്റൊരിടത്തുനിന്ന് കടം വാങ്ങുകയായിരുന്നുവെന്നും അഗർവാൾ വ്യക്തമാക്കി.

നടൻ രാജ്പാൽ യാദവുമായുള്ള ദീർഘകാല സാമ്പത്തിക തർക്കത്തെക്കുറിച്ച് വെളിപ്പെടുത്തി വ്യവസായി മാധവ് ഗോപാൽ അഗർവാൾ. രാജ്പാൽ യാദവിന്റെ ആദ്യ സംവിധാന സംരംഭത്തിനുവേണ്ടി നൽകിയ പണം തിരികെ ലഭിക്കാനായി വർഷങ്ങളായി താൻ പോരാടുകയാണെന്ന് അഗർവാൾ വെളിപ്പെടുത്തി. ഈ തുക ഒരു നിക്ഷേപമല്ലെന്നും മറിച്ച് കൃത്യമായ വ്യവസ്ഥകളോടെ നൽകിയ വായ്പയാണെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
2010-ലാണ് ഈ ഇടപാട് നടന്നതെന്ന് ഒരു അഭിമുഖത്തിൽ മാധവ് ഗോപാൽ അഗർവാൾ പറഞ്ഞു. രാജ്പാൽ യാദവ് സംവിധാനം ചെയ്ത 'അതാ പതാ ലാപ്പതാ' എന്ന സിനിമയുടെ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തിരമായി പണം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് അഗർവാൾ 5 കോടി രൂപ നൽകിയത്. പണം നൽകിയില്ലെങ്കിൽ സിനിമയുടെ പണികൾ തടസ്സപ്പെടുമെന്നും എല്ലാം വെറുതെയാകുമെന്നും യാദവ് തന്നെ വിശ്വസിപ്പിച്ചിരുന്നതായി അഗർവാൾ പറഞ്ഞു. രാജ്പാൽ യാദവിന് നൽകാൻ താൻ പണം മറ്റൊരിടത്തുനിന്ന് കടം വാങ്ങുകയായിരുന്നുവെന്നും അഗർവാൾ വ്യക്തമാക്കി.
കൊടുത്തപണം തിരികെ കിട്ടാനായി രാജ്പാലിന് മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ കരയേണ്ടി വന്നുവെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വ്യവസായി വെളിപ്പെടുത്തി. സിനിമ വിജയമോ പരാജയമോ, എന്തുതന്നെയായാലും നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ, ഈ ഇടപാടിന് രാജ്പാൽ യാദവ് വ്യക്തിപരമായ ഗ്യാരണ്ടിയും നൽകിയിരുന്നു. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതിനെത്തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ രാജ്പാൽ പലതവണ പുതിയ കരാറുകൾ ഉണ്ടാക്കുകയും പുതിയ ചെക്കുകൾ നൽകുകയും ചെയ്തു. എന്നാൽ ഈ പേയ്‌മെന്റുകളൊന്നും യാഥാർത്ഥ്യമായില്ലെന്നും പലിശ കയറി കടം വലിയൊരു സംഖ്യയായി മാറിയെന്നും അഗർവാൾ ആരോപിച്ചു.
പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് 2013-ൽ വീണ്ടും നിയമനടപടികൾ ആരംഭിച്ചെന്ന് അഗർവാൾ പറഞ്ഞു. കോടതിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉയർന്ന ഒരു തുക തിരിച്ചടയ്ക്കാൻ ധാരണയായിരുന്നു. ഈ തുക നൽകാനായി രാജ്പാൽ യാദവ് നൽകിയ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് കേസ് ക്രിമിനൽ നടപടികളിലേക്ക് നീങ്ങിയത്. തുടർന്നാണ് കഴിഞ്ഞയാഴ്ച രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങിയത്.
നിലവിൽ ഈ കേസിൽ രാജ്പാൽ യാദവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനൊടുവിൽ കുടിശ്ശികയുള്ള വലിയൊരു തുക തിരിച്ചടയ്ക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ കേസിലെ അടുത്ത വാദം മാർച്ച് 18-ന് നടക്കാനിരിക്കുകയാണ്.
Content Highlights: Businessman Madhav Gopal Agrawal reveals his decade-long Rs 5 crore financial dispute with actor Rajpal Yadav over a directorial venture. Learn about the legal battle.
Published: 18 Feb 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented