2010 ലെ ഒരു ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നടന് നിയമക്കുരുക്കില്‍പ്പെട്ടത്.

ചെക്ക് കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ നടൻ രാജ്പാൽ യാദവിന് ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 1.5 കോടി രൂപ കെട്ടിവെച്ചതിനെ തുടർന്നാണിത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ തുകയുടെ ഒരു ജാമ്യക്കാരനെയും യാദവ് ഹാജരാക്കണം.
2010-ൽ ഒരു ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നടൻ നിയമക്കുരുക്കിൽപ്പെട്ടത്. അതാ പതാ ലാപ്പതാ' (Ata Pata Laapata) എന്ന തന്റെ സിനിമാ സംരംഭത്തിനായി രാജ്പാലും ഭാര്യയും കൂടി ഒരു കമ്പനിയിൽനിന്ന് ഏകദേശം അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. തിരിച്ചടവിനായി നൽകിയ പല ചെക്കുകളും മടങ്ങിയതിനെത്തുടർന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
വർഷങ്ങൾ പിന്നിട്ടപ്പോൾ പലിശയും പിഴയും ചേർന്ന് കുടിശ്ശിക തുക ഏകദേശം ഒമ്പത് കോടി രൂപയോളം എത്തി. എന്നാൽ ഡൽഹി ഹൈക്കോടതി നൽകിയ കാലാവധികൾ പലത് കഴിഞ്ഞിട്ടും ഈ തുക തിരിച്ചടയ്ക്കാൻ രാജ്പാലിന് സാധിച്ചില്ല. ഒടുവിൽ ഇനിയും സമയം നൽകാൻ കോടതി വിസമ്മതിച്ചതോടെ നടന് ആറ്മാസത്തെ തടവ് ശിക്ഷയ്ക്കായി തീഹാർ കോടതിയിൽ കീഴടങ്ങേണ്ടി വന്നു.
വാർത്ത പുറത്തറിഞ്ഞതോടെ അജയ് ദേവ്ഗൺ, സൽമാൻഖാൻ, വരുൺ ധവാൻ, സോനു സൂദ് പോലുള്ള താരങ്ങൾ പിന്തുണയും സഹായങ്ങളുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പണം നൽകാമെന്നറിയിച്ച് അഭിഭാഷകർ കോടതിയെ സമീപിച്ചത്.
Content Highlights: Actor Rajpal Yadav granted interim bail by Delhi High Court in cheque bounce cases after depositing ₹1.5 crore. Out of Tihar jail until March 18.
Published: 17 Feb 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented