ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്രചെയ്ത് സൂപ്പര്‍താരം രജനീകാന്ത്. വിമാനത്തില്‍വെച്ച് താരം ആരാധകരെ അഭിവാദ്യംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തന്റെ എടുത്തത്തെത്തിയ ആരാധകരോട് താരജാഡകളില്ലാതെ ഇടപഴകുന്നതായി വീഡിയോയില്‍ കാണാം.
'തലൈവര്‍ ദര്‍ശനം കിട്ടി. ഞാന്‍ കരയുകയാണ്, വിറയ്ക്കുകയാണ്. ഹാര്‍ട്ട് ബീറ്റ് പീക്ക്ഡ്', എന്ന കുറിപ്പോടെയാണ് ആരാധകന് വീഡിയോ പങ്കുവെച്ചത്. വിമാനത്തിലേക്ക് കയറിയ രജനീകാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. തന്റെ പേര് വിളിച്ച ആരാധകര്‍ക്ക് നേരെ താരം കൈവീശി അഭിവാദ്യംചെയ്തു. ചിലര്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതായും ദൃശ്യത്തില്‍ കാണാം.
അതേസമയം, ഇതാദ്യമായല്ല രജനീകാന്ത് ഇക്കോണമി ക്ലാസില്‍ യാത്രചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ താരത്തിന്റെ വീഡിയോ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വളരെ സാധാരണക്കാരനെപ്പോലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോ അന്ന് വലിയതോതില്‍ ഏറ്റെടുത്തിരുന്നു.
Content Highlights: Rajinikanth greets fans on an Indigo economy flight
Published: 26 Apr 2025, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented