നേരത്തേ ഇതേ വിഷയത്തിൽ സോനാക്ഷി സിൻഹയും പ്രതികരണം അറിയിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്. സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കാൻ തിരക്കു കൂട്ടുന്നവർ 2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം നേരിടുകയും കുടുംബത്തിലെ ഏഴുപേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനോയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നുവെന്ന് പാർവതി തുറന്നടിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പാർവതിയുടെ പ്രതികരണം.
‘സോണിയ ഗാന്ധി സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം; എന്നാൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ സ്വതന്ത്രരായി വിലസി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി രീതികൾ! അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ!’ പാർവതി കുറിച്ചു. ബിൽക്കിസ് ബാനോ കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ വിഷയം കൂടി പരാമർശിച്ചാണ് പാർവതിയുടെ പ്രതികരണം.
നേരത്തേ, ഇതേ വിഷയത്തിൽ സോനാക്ഷി സിൻഹയും പ്രതികരണം അറിയിച്ചിരുന്നു. വുമണിയ എന്ന സമൂഹമാധ്യമ പേജിൽ വന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളെ സമൂഹത്തിലെ ചിലർ തെറ്റായി കാണുന്നതിനെ വിമർശിക്കുന്നതായിരുന്നു ആ കുറിപ്പ്. 'സ്‌നേഹശൂന്യമായ, പുരുഷാധിപത്യപരമായ ദാമ്പത്യങ്ങളിൽ ജീവിച്ച് ശീലിച്ചതുകൊണ്ടാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള സ്‌നേഹം ചിലർക്ക് സാമൂഹിക ലംഘനമായി തോന്നുന്നത്' എന്നായിരുന്നു അവർ കുറിച്ചത്.
നവംബർ 16-ന് ന്യൂഡൽഹിയിൽ നടന്ന സോണിയ ഗാന്ധിയുടെ ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് എന്ന ഓർമക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലാണ് രാഹുൽ ഗാന്ധി കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ചത്.
'എല്ലാ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെ മടിയിൽ അമ്മ ഇരിക്കുമായിരുന്നു. അതൊരു സാധാരണ കാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അച്ഛനമ്മമാർ അങ്ങനെ ഇരിക്കുന്നത് കാണാതിരിക്കുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങളുടെ അമ്മ അച്ഛന്റെ മടിയിലിരിക്കാത്തത് എന്ന് ഞാൻ അവരോട് ചോദിക്കുമായിരുന്നു.' രാഹുൽ പറഞ്ഞു. കേംബ്രിഡ്ജിലെ വാഴ്‌സിറ്റി റെസ്റ്റോറന്റിൽവെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, അമരീന്ദർ സിങ്ങുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശ്രദ്ധിച്ചില്ലെന്ന കാരണത്താൽ സോണിയാ ഗാന്ധി രാജീവിനോട് പിണങ്ങിയതിനെക്കുറിച്ചും രാഹുൽ ചടങ്ങിൽ ഓർമിച്ചിരുന്നു.
രാഹുലിന്റെ ഈ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കളും സൈബർ ലോകത്തെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. വിമർശനങ്ങൾക്ക് മറുപടിയായി, ഭയവും ദേഷ്യവും വിദ്വേഷവുമാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ സ്‌നേഹം അനുഭവിക്കുന്നതിൽനിന്നും പ്രകടിപ്പിക്കുന്നതിൽനിന്നും തടയുന്നതെന്ന് രാഹുൽ ഗാന്ധി നവംബർ 17-ന് 'എക്‌സി'ലൂടെ തിരിച്ചടിച്ചിരുന്നു.
Content Highlights: At the launch of Sonia Gandhi's memoir, ‘Belonging: A Journey of Love,’ Rahul Gandhi's remarks sparked cyberattacks against Sonia, prompting support from Parvathy Thiruvothu. Parvathy criticized those who condemned Sonia for sitting on her husband's lap while ignoring Bilkis Bano's plight during the 2002 Gujarat riots.
Published: 19 Nov 2026, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented