സിനിമാ സംഗീതത്തിന്റെ സർഗാത്മകമായ പ്രക്രിയയിൽ നിർമാതാക്കളും സംഗീത കമ്പനികളും നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. സംഗീതത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് പാട്ടുകൾ എങ്ങനെ എഴുതണമെന്നും ചിട്ടപ്പെടുത്തണമെന്നും ഇപ്പോൾ ഉപദേശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈയിൽ നടന്ന ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റിയുടെ 'ഇ.വൈ മ്യൂസിക് ക്രിയേറ്റർ റിപ്പോർട്ട്' പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ പ്രോജക്റ്റുകളിൽ സംഗീതജ്ഞർക്കും എഴുത്തുകാർക്കും നൽകേണ്ട സർഗാത്മക സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.
'നമ്മൾ യഥാർഥ ലക്ഷ്യത്തിൽ നിന്ന് എവിടെയോ വ്യതിചലിച്ചിരിക്കുന്നു. വാലാണ് നായയെ ആട്ടുന്നത് എന്ന അവസ്ഥയാണിപ്പോൾ; അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അമിതമായ ഇടപെടലുകളും നിബന്ധനകളുമാണ് എല്ലായിടത്തും. ഒരു എഴുത്തുകാരന് താൻ എഴുതുന്നതിനേക്കാൾ നൂറിരട്ടി മികച്ച രീതിയിൽ ഗാനങ്ങൾ എഴുതാൻ സാധിക്കും, പക്ഷേ അതിന് അവരെ അനുവദിക്കുന്നില്ല. ഇർഷാദ് കാമിലിനെപ്പോലുള്ള പ്രതിഭാധനരായ ഗാനരചയിതാക്കൾ നമുക്കുണ്ട്, എന്നാൽ നല്ല പാട്ടുകൾ എഴുതാൻ നിങ്ങൾ അവരെ അനുവദിക്കുന്നുണ്ടോ?' ജാവേദ് അക്തർ ചോദിച്ചു.
തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. ഒരിക്കൽ താൻ എഴുതിയ ഒരു ഗാനത്തിൽ 'റൂഠ്നാ' (പിണങ്ങുക) എന്ന വാക്ക് ഉപയോഗിച്ചതിനെ ഒരു എക്‌സിക്യൂട്ടീവ് എതിർക്കുകയുണ്ടായി. സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തവർ പോലും ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും മുന്നിൽ നിബന്ധനകൾ വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'എഴുത്തും സംഗീതവും തങ്ങൾക്ക് നന്നായി അറിയാമെന്നാണ് എല്ലാവരുടെയും വിചാരം. ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി തുടങ്ങിയ മറ്റ് പല വിഷയങ്ങളെക്കുറിച്ചും അവർക്ക് ഒന്നുമറിയില്ലായിരിക്കാം; എന്നാൽ സംഗീതത്തെയും എഴുത്തിനെയും കുറിച്ച് എല്ലാം അറിയാമെന്നാണ് ഭാവം. നല്ല എഴുത്ത് എന്താണെന്നും എങ്ങനെ എഴുതണമെന്നും എങ്ങനെ എഴുതരുതെന്നും ഏതാണ് കൃത്യമായ വാക്കെന്നും തങ്ങൾക്ക് അറിയാമെന്നാണ് ഇവർ കരുതുന്നത്,' ജാവേദ് അക്തർ പരിഹസിച്ചു.
Content Highlights: Explores the timeless appeal of the song from the movie 'Pakalkkinavu'., Highlights the collaboration of P. Bhaskaran, B.A. Chidambaranath, and K.J. Yesudas., Reflects on Yesudas's perspective on youth, passing time, and lost eras., Captures a personal interaction between writer Ravi Menon and Yesudas.
Published: 19 Nov 2026, 03:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented