നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി. എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്

To advertise here,

പി.എസ്.സി.പരീക്ഷയെഴുതി കെ.എസ്..ആർ.ടി.സി.കണ്ടക്‌ടറായി പാലായിൽ നിന്നും ആലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന എംപാനൽ കണ്ടക്ടറായ ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നല്കി കുടുംബ പ്രേക്ഷകരിലേക്ക്  ഉബൈനി അവതരിപ്പിക്കുന്നത്.യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്. പൂമരം, ഹാപ്പി സർദാർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു.

placeholder
റാഹേൽ മകൻ കോര എന്ന ചിത്രത്തിൽ ആൻസൺ

ചിത്രത്തിലെ പ്രധാന കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്.  ചിത്രത്തിന്റെ ടൈറ്റിൽ പോലും റാഹേലിന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. റാഹേലും മകൻ കോരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്മിനു സിജോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കഥാപാത്രം കൂടിയായിരിക്കും റാഹേൽ.

അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധു പുന്നപ്ര, പവിത്രൻ, കോട്ടയം പുരുഷൻ, കോബ്രാ രാജേഷ്, റഫീഖ്, ശിവൻ അയോദ്ധ്യാ, ഹൈദരാലി, ബേബി എടത്വ, ഷാജി.കെ.ജോർജ്, ജോമോൻ എടത്വ അർണവ് വിഷ്ണു, ജോപ്പൻ മുറിയായിക്കൽ, രശ്മി അനിൽ, മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത കഥാകൃത്ത് ബേബി എടത്വായാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.

placeholder
റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആൻസണും സ്മിനു സിജോയും

ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്ന് മൃദുല വാര്യർ, നിത്യാ മാമൻ, സിയാ ഉൽ ഹഖ്, അരവിന്ദ് നായർ, അഭിലാഷ്, വൈഗാലക്ഷ്മി എന്നിവർ പാടിയിരിക്കുന്നു. ഷിജി ജയദേവനാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് - അബു താഹിർ. കലാസംവിധാനം - വിനേഷ് കണ്ണൻ. കോസ്റ്റ്യൂം -ഡിസൈൻ - ഗോകുൽ.കെ.മുരളി, വിപിൻദാസ്. മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി. നിശ്ചല ഛായാഗ്രഹണം - അജേഷ് ആവണി. ഡിസൈൻസ്-യെല്ലോ ടൂത്ത്. ഡി ഐ - വിസ്ത ഒബ്സ്ക്യൂറ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ജോമോൻ എടത്വ, ഹരീന്ദ്രനാഥ്, ശ്രീജിത്ത് നന്ദൻ. ഫിനാൻസ് കൺട്രോളർ-ഷെബിൻ ചാക്കോ. പ്രൊഡക്ഷൻ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -ദിലീപ് ചാമക്കാല. കൈനകരി ,ചമ്പക്കുളം, കഞ്ഞിപ്പാടം,നെടുമുടി,കാക്കാഴം, ആലപ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. പി.ആർ. ഓ - വാഴൂർ ജോസ്.