റാഫി-ദിലീപ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വോയ്‌സ് ഓഫ് സത്യനാഥന്' ക്ലീൻ യു സർട്ടിഫിക്കറ്റ്. ചിത്രം ജൂലായ് 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. 

To advertise here,

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്നു എന്ന പ്രത്യേകത 'വോയിസ് ഓഫ് സത്യനാഥനു'ണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു .ഏ .ഇ). റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

 ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്, സംഗീതം : അങ്കിത് മേനോൻ, എഡിറ്റിങ് : ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ : മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിങ് : മാറ്റിനി ലൈവ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.