ദിലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥൻ നാൽപതു ദിവസങ്ങൾ കഴിഞ്ഞ് ഓണം നാളുകളിലും പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സത്യനാഥൻ കൂടുതൽ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. ഓണത്തിന് കുടുംബത്തോടൊപ്പം കാണാൻ പറ്റിയ ഏറ്റവും നല്ല ഫാമിലി എന്റർറ്റെയ്നറിന് എങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോസാണ്. നർമ്മത്തിൽ പൊതിഞ്ഞ കഥാ സന്ദർഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥയാണ് സംവിധായകൻ റാഫി വോയ്സ് ഓഫ് സത്യനാഥനിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസിൽ കേരളത്തിൽ നിന്ന് മാത്രം പതിനാറുകോടിയില്പരം കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥൻ. ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോർജുമടങ്ങുന്ന മറ്റുതാരങ്ങളുടെയും മികവാർന്ന പ്രകടനവും കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായിമാറുന്ന എന്റർടൈനെർ ആയി വോയ്സ് ഓഫ് സത്യനാഥനെ മാറ്റുന്നു.
ബാദുഷാ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
Content Highlights: voice of sathyanathan box office report, dileep, veena nandakumar and director raffi
Published: 31 Aug 2023, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented