മൂന്നു വർഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക്. ജൂലെെ 28 വെള്ളിയാഴ്ച ചിത്രം പ്രദർശനമാരംഭിക്കും. ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച റാഫി ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫൺ എന്റെർറ്റൈനെർ ആണ് വോയ്സ് ഓഫ് സത്യനാഥൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളിൽ നടന്ന ഓഡിയോ ലോഞ്ചിൽ തടിച്ചു കൂടിയ ജനാവലിക്കു മുന്നിൽ ചിത്രത്തിലെ പ്രധാന താരങ്ങൾ ഉൾപ്പെടെ അണിനിരന്ന താര നിബിഡമായ ഓഡിയോ ലോഞ്ച് ആണ് അരങ്ങേറിയത്.
ഫാമിലി എന്റെർറ്റൈനെർ ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി തന്നെ കാണണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു. ദിലീപിനൊപ്പം ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിർഷാ, രമേഷ് പിഷാരടി, ബോബന് സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണാ നന്ദകുമാര്‍, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിലെത്തിയിരുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ), ഛായാഗ്രഹണം - സ്വരുപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ - മുബീന് എം റാഫി, ഫിനാന്‍സ് കണ്ട്രോളര് -ഷിജോ ഡൊമനിക്,റോബിന് അഗസ്റ്റിന്, ഡിജിറ്റൽ മാർക്കറ്റിങ് -മാറ്റിനി ലൈവ്, സ്റ്റിൽസ് - ശാലു പേയാട്, ഡിസൈന്‍ - ടെന്‍ പോയിന്റ്, പി.ആർ.ഒ - പ്രതീഷ് ശേഖർ.
Content Highlights: dileep rafi movie voice of sathyanathan releasing on july 28
Published: 28 Jul 2023, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented