
നർമ്മത്തിൽ പൊതിഞ്ഞ കഥാ സന്ദർഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകൻ റാഫിയുടെ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ വിജയകരമായി രണ്ടാം വരത്തിലേക്കു കടക്കുകയാണ്. ബോക്സ് ഓഫീസിൽ പത്തു കോടി കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥൻ. വെള്ളിയാഴ്ച വരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഒൻപതര കോടി രൂപയാണ്.
റിലീസ് ചിത്രങ്ങളിൽ തിയേറ്റർ ഹിറ്റായി മാറിയ സത്യനാഥനെ കാണാൻ വീക്കെൻഡിൽ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്. രണ്ടാം വാരവും ഹൗസ് ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ് ആണ് സത്യനാഥൻ. ദിലീപും സിദ്ധിഖും ജോജു ജോർജും മറ്റു താരങ്ങളുടെയും മികവാർന്ന പ്രകടനം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായിമാറുന്ന എന്റെർറ്റൈനെർ ആയി വോയ്സ് ഓഫ് സത്യനാഥനെ മാറ്റുന്നു. അണിയറ പ്രവർത്തകർ ശനിയാഴ്ച റിലീസ് ചെയ്ത സ്നീക് പീക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബാദുഷാ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
Content Highlights: voice of sathyanathan weekend box office report, dileep movie, raffi movie
Published: 05 Aug 2023, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented