നടി റാഷി ഖന്നയുടെ കാരവാനിൽ മോഷണം. കാരവാൻ ജീവനക്കാരനെ അണിയറപ്രവർത്തകർ കൈയോടെ പിടികൂടി. നടിയുടെ ഹാൻഡ് ബാഗിൽനിന്ന് 50,000 രൂപയാണ് ഇയാൾ മോഷ്ടിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
'സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്ന് അയാളെ കാര്യമായി തല്ലി, ലൊക്കേഷനിൽനിന്ന് പുറത്താക്കി. ഇത്തരം സംഭവങ്ങൾ സിനിമാ മേഖലയ്ക്കുതന്നെ നാണക്കേടാണ്', സെറ്റിലുണ്ടായിരുന്നവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഭവത്തോട് പ്രതികരിക്കാൻ റാഷി ഖന്ന തയ്യാറായില്ല. നടിയുടെ ബാഗിൽനിന്നാണ് പണം മോഷ്ടിച്ചതെന്ന വാർത്ത അവരുടെ ടീം നിഷേധിച്ചു. റാഷി ഖന്നയുടെ മാനേജരുടെ ബാഗിൽനിന്നാണ് തുക മോഷണം പോയതെന്നും അവർ വിശദീകരിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലയിലെ തിരക്കുള്ള നടിയാണ് റാഷി ഖന്ന. മലയാളത്തിൽ മോഹൻലാലിന്റെ 'വില്ലൻ', പൃഥ്വിരാജ് സുകുമാരൻ നായകനായ 'ഭ്രമം' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ഉസ്താദ് ഭഗത് സിങ്' ആണ് ഒടുവിലിറങ്ങിയ ചിത്രം നാലോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: A staff member was caught attempting to steal money from a caravan on a film set. Initial reports claimed the money was taken from Raashii Khanna's bag. The actress's team officially clarified that the theft occurred from her manager's bag, not hers. The accused was immediately removed from the production location following the incident
Published: 18 Apr 2026, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented