പാലക്കാട്: ട്രെയിനിൽവെച്ച് വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെന്നൈയിൽനിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കുമാരിയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകനെ പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് ബാലമുരുകൻ കവർന്നത്. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു.
ഇയാളുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
Content Highlights: An Instagram influencer named Balamurugan was arrested for stealing 50 sovereigns of gold., The theft occurred on a train traveling from Chennai to Chengannur., Police used Instagram reels and over 600 CCTV footage clips to track down the suspect in Coimbatore.
Published: 11 Nov 2026, 04:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented