തന്റെ പുതിയ ചിത്രമായ 4 ഇയേഴ്‌സ് കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. 

To advertise here,

കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. 

കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്. എല്ലാവര്‍ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും സര്‍ജാനോ പറഞ്ഞു. 

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് 4 ഇയേഴ്‌സ്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം സവംബര്‍ 25 ന് തിയേറ്ററുകളിലെത്തും.