ബോളിവുഡിലെ മുതിർന്ന നടനും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രേം ചോപ്രയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 വയസ്സാണ് അദ്ദേഹത്തിൻ്റെ പ്രായം.

To advertise here,

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് പരിശോധനകൾക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും പ്രേം ചോപ്രയുടെ മരുമകനും നടനുമായ വികാസ് ഭല്ല ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

ബോളിവുഡിൽ ശ്രദ്ധനേടിയ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരിൽ ഒരാളാണ് പ്രേം ചോപ്ര. ഏകദേശം 400 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.