നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന 'പ്രകമ്പനം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും എറണാകുളത്ത് നടന്നു. പൂജാചടങ്ങുകള്ക്കുശേഷം പ്രശസ്ത സംവിധായകന് ലാല്‍ ജോസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സിനിമാ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'. ഹൊറര്‍- കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്. തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്‍ നിര്‍വഹിക്കുന്നു.
ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അമീന്, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, കലാഭവന്‍ നവാസ്, പി.പി. കുഞ്ഞികൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതള്‍ ജോസഫ്, ഗായത്രി സതീഷ്, അനഘ അജിത് എന്നിവര്‍ ആണ് നായികമാര്‍. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോള്‍ 'പ്രകമ്പന'ത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്.
ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് നായര്‍, എഡിറ്റര്‍: സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടര്‍: ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുഭാഷ് കരുണ്‍, വരികള്‍: വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: നന്ദു പൊതുവാള്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശശി പൊതുവാള്, വിഎഫ്എക്സ്: മേരാക്കി, മേക്കപ്പ്: ജയന് പൂങ്കുളം, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സ്ക്യൂറ എന്റര്ടെയ്ന്മെന്റ്, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്.
Content Highlights: Ganapathi, Sagar Surya starrer `Prakambanam`, a horror-comedy movie begins filming
Published: 16 Jun 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented