വലിയ താരനിരയോ വമ്പന് പ്രമോഷനോ ഇല്ലാതെയാണ് ചിത്രം ഈ വിജയം കൈവരിച്ചത്

ചെറിയ ബജറ്റിൽ വലിയ ചിരിയുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം നടത്തുകയാണ് പുതിയ ചിത്രമായ പ്രകമ്പനം. റിലീസ് ചെയ്ത്മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കളക്ഷൻ ആഗോളതലത്തിൽ 5.44 കോടി രൂപ കടന്നു. പ്രകമ്പനത്തിന്റെ കഥയും കഥാപാത്രങ്ങളുംപ്രേക്ഷകരെ തിയറ്ററുകളിൽ പൊട്ടിച്ചിരിപ്പിക്കുകയാണ്. വലിയ താരനിരയോ വമ്പൻ പ്രമോഷനോ ഇല്ലാതെയാണ് ചിത്രം ഈ വിജയം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.
'ഒന്ന് കണ്ട് നോക്കൂ, ഉറപ്പായും ഇഷ്ടമാകും' എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന സിനിമ, 'നിങ്ങൾ ചിരിക്കും, പൊട്ടിപ്പൊട്ടി ചിരിക്കും' എന്ന വാഗ്ദാനം പൂർണമായി പാലിക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇപ്പോഴും ഹൗസ്ഫുൾ ഷോകളോടെ മുന്നേറുന്ന ചിത്രം, വരും ദിവസങ്ങളിലും കളക്ഷനിൽ കൂടുതൽ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ.
കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം തന്നെയാണ് 'പ്രകമ്പനം'. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'നദികളിൽ സുന്ദരി യമുന'യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതുമാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്‌ളുവൻസേഴ്‌സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിങ്: സൂരജ് ഇ.എസ്, ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്‌സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്‌സ്: എം. ആർ. രാജകൃഷ്ണൻ, ഡി.ഐ: രമേഷ് സി.പി, വി.എഫ്.എക്‌സ്: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: The low-budget horror-comedy Prakambanam is making waves at the box office, raking in 5.44 crore globally within just three days. Directed by Vijesh Panathoor and backed by Karthik Subbaraj’s Stone Bench Studios, the film has become a word-of-mouth hit, praised for its hilarious portrayal of hostel life combined with spooky thrills.
Published: 03 Feb 2026, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented