ടുത്തിടെ കണ്ടതിൽ തന്നെ ഏറെ ആകർഷിച്ച രണ്ട് ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ആദിത്യ ധർ-രൺവീർ സിങ് ടീമിന്റെ ധുരന്ധരർ, ആദിത്യ സുഹാസ് ജാംഭലെ സംവിധാനം ചെയ്ത ഹൊറർ ചിത്രമായ ബാരാമുള്ള എന്നിവയെക്കുറിച്ചാണ് പവൻ കല്യാൺ സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ധുരന്ധർ എന്ന ചിത്രത്തിന്റെ ബോൾഡ് ആയ കഥ പറച്ചിലിനെയും നിർമ്മാതാക്കളുടെ ധീരമായ ശ്രമത്തെയും പവൻ കല്യാൺ അഭിനന്ദിച്ചു. ധുരന്ധർ വളരെയധികം ഇഷ്ടമായി. സമയം ലഭിക്കാത്തതുകൊണ്ട് രണ്ടാം ഭാഗം തിയേറ്ററിൽ പോയി കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, തെലുങ്ക് സിനിമകൾ തമ്മിലുള്ള താരതമ്യത്തെക്കുറിച്ചും പവൻ സംസാരിച്ചു. ഒരു സിനിമയെ പ്രാദേശിക കണ്ണാടിയിലൂടെ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമ ഏത് ഭാഷയിൽ നിർമിക്കപ്പെടുന്നു എന്നതിലുപരി, ശക്തമായ കഥപറച്ചിലിനെ അഭിനന്ദിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

2025-ലെ സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലറായ 'ബാരാമുള്ള'യും തന്നെ ആകർഷിച്ചതായി പവൻ കല്ല്യാൺ പറഞ്ഞു. "എനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമാണ്, കാരണം അവ എന്നെ ആകർഷിക്കുന്നു. അവ നമ്മെ ചിന്തിക്കാൻ അനുവദിക്കുന്നില്ല. അവ നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുന്നു. അല്ലെങ്കിൽ നമ്മുടെ മനസ്സ് പാടെ മാറും. എനിക്ക് ഉറക്കം വരാതിരിക്കുമ്പോൾ, ഞാൻ ഒരു ഹൊറർ സിനിമ കാണും, പെട്ടെന്ന് എന്റെ മനസ്സ് ശാന്തമാകും," അദ്ദേഹം പറഞ്ഞു.

'ബാരാമുള്ള'യെക്കുറിച്ച് കൂടുതൽ സംസാരിക്കവെ, 1980-കളുടെ അവസാനത്തിൽ കശ്മീരിലെ ശ്രീനഗറിലേക്കുള്ള തന്റെ സന്ദർശനങ്ങളെക്കുറിച്ച് ചിത്രം തന്നെ ഓർമ്മിപ്പിച്ചതായി കല്ല്യാൺ പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളെക്കുറിച്ച് ഈ ചിത്രം വ്യത്യസ്തമായൊരു കാഴ്ചപ്പാട് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനാവ് കൗൾ, ഭാഷ സുംബ്ലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് നിർമിച്ചത്.