കൊച്ചി: ലഹരിക്കെതിരേയുള്ള, മന്ത്രിമാരടക്കം അഭിനയിച്ച, 'പേജ്' എന്ന സിനിമ പ്രദർശനത്തിനെത്തുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ മുഖം കാണിക്കുന്ന സിനിമ വെള്ളിയാഴ്ച ശിശുദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ്‌ റൂമുകളിൽ പ്രദർശിപ്പിക്കും. 15 തിയേറ്ററുകളിലും റിലീസ് ചെയ്യും.

To advertise here,

'പേജ്' എന്ന സിനിമയിൽ ‘മന്ത്രിമാർ’ ആയിത്തന്നെയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ലഹരിക്കെതിരേ ഒരു കുടുംബം നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകനും രചയിതാവുമായ ഡോ. അനീഷ് ഉറുമ്പിൽ പറഞ്ഞു.

അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ജൂലിയൻ ഷാ ഈപ്പൻ, റിയ സിറിൾ, വൃന്ദ മനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.