2025-ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍നിന്ന് ഇന്ത്യന്‍ ചിത്രം 'ലാപതാ ലേഡീസ്' പുറത്തായി. ഓസ്‌കറില്‍ 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തിലാണ് 'ലാപതാ ലേഡീസ്' നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ചിത്രത്തിന് ഇടംപിടിക്കാനായില്ല.
അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച 'സന്തോഷ്' എന്ന സിനിമ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായകയായ സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം യു.കെ.യില്‍നിന്നാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. 2025-ലെ ഓസ്‌കറില്‍ 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തില്‍ അടുത്ത റൗണ്ടിലേക്കായി 15 ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.
സെപ്റ്റംബറിലാണ് 'ലാപതാ ലേഡീസ്' ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പ്രഖ്യാപിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍നിന്നുളള 29 ചിത്രങ്ങളില്‍നിന്നാണ് 'ലാപതാ ലേഡീസി'നെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ പേര് 'ലോസ്റ്റ് ലേഡീസ്' എന്നാക്കി മാറ്റിയിരുന്നു. ഈ പേരില്‍ പുതിയ പോസ്റ്ററുകളും പുറത്തിറങ്ങി.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ലാപതാ ലേഡീസ് നിര്‍മിച്ചിരിക്കുന്നത്. പ്രതിഭ റാന്‍ട, സ്പര്‍ഷ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, രവി കിഷന്‍, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Content Highlights: oscars 2025 india laapataa ladies fails to feature in shortlist
Published: 18 Dec 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented