ഴിഞ്ഞദിവസം അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിയെ അനുസ്മരിച്ച് നടൻ നിയാസ് ബക്കർ. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അദ്ദേഹം പ്രിയഗായികയെ അനുസ്മരിച്ചത്. ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ആ ശബ്ദത്തെ അനുകരിച്ച് അനേകം വേദികളിൽ കൈയടി നേടിയ തന്റെ അനുജൻ നവാസിനെയാണെന്ന് നിയാസ് പറഞ്ഞു. ഇരുവരുടേയും വേർപാട് ഹൃദയത്തിൽ ഒരുപോലെ ശൂന്യതസൃഷ്ടിക്കുന്നുവെന്നും ജാനകിയമ്മയുടെ ഗാനങ്ങളും നവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

Also Read: പാട്ട് എന്നും മുഴങ്ങിക്കൊണ്ടിരിക്കും, ആ സ്‌നേഹം ഇനി ഞാൻ എവിടെ തേടും അമ്മേ… –കമൽ ഹാസൻ; അനുസ്മരിച്ച് താരങ്ങളും

'ജാനകിയമ്മയുടെ വേർപാടിന്റെ വാർത്ത കേട്ട നിമിഷം, എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്റെ അനുജൻ നവാസിന്റെ മുഖമാണ്. ജാനകിയമ്മയുടെ ഗാനങ്ങൾ അതേ ഭാവത്തിലും അതേ മാധുര്യത്തിലും, ഒരു സ്ത്രീശബ്ദത്തിന്റെ സൗന്ദര്യത്തോടെ വേദിയിൽ ആലപിക്കുന്നതു കാണുമ്പോഴെല്ലാം എന്റെ ഹൃദയം പ്രാർത്ഥനയിലാകും. അവൻ പാട്ട് തുടങ്ങിയാൽ, ഒരു പിഴവും സംഭവിക്കാതെ ആ ഗാനം ഭംഗിയായി പൂർത്തിയാക്കാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ ഞാൻ സ്റ്റേജിന്റെ സൈഡിൽ നിന്ന് നോക്കി നിൽക്കും. അവൻ പാടി തീർന്നതിന് ശേഷം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി കേട്ടാലേ എനിക്ക് മനസ്സിന് ആശ്വാസമാകൂ. അതിനുശേഷമാണ് ഞാൻ കോസ്റ്റ്യൂം മാറാൻ പോലും പോകാറുള്ളത്.' -നിയാസ് കുറിച്ചു.

'ജാനകിയമ്മയുടെ പാട്ടുകൾ അവൻ പാടുമ്പോൾ, ആ ശബ്ദത്തിന്റെ ആത്മാവ് തന്നെ വേദിയിലിറങ്ങിയതുപോലെ തോന്നിയ നിമിഷങ്ങൾ ഇന്നും മനസ്സിലുണ്ട്. ഇരുവരുടേയും വേർപാട് ഹൃദയത്തിൽ ഒരേപോലെ ശൂന്യത സൃഷ്ടിക്കുന്നു. പക്ഷേ, ചിലർ ഈ ലോകത്തുനിന്ന് യാത്രയായാലും അവർ സമ്മാനിച്ച സംഗീതവും ഓർമ്മകളും ഒരിക്കലും മാഞ്ഞുപോകില്ല. ജാനകിയമ്മയുടെ ഗാനങ്ങളും നവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും.' -നിയാസ് പറഞ്ഞു.

Also Read: 'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാൻ, സംഗീതമൂർത്തിയാണ് അമ്മ'; എസ്. ജാനകിയെ അനുസ്മരിച്ച് കൈതപ്രം

ജാനകിയമ്മയ്ക്കും ആഅനശ്വരശബ്ദത്തിനും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയർപ്പിക്കുന്നുവെന്ന് പറഞ്ഞ നിയാസ്, അമ്മയുടെ ശബ്ദം നിലയ്ക്കില്ലെന്നും അത് കാലങ്ങളോളം നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രിയഗായികയ്ക്ക് ആദരമായി എസ്. ജാനകി ആലപിച്ച ഒരു ഗാനം നിയാസ് ആലപിച്ചു. ഇതിന്റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.