2026 ഏപ്രിൽ 19-നാണ് തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ദീപികയും രൺവീറും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

രണ്ടാമത്തെ കണ്മണിയെ വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും. തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നതായി ഇരുവരും സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു. ഒരു കുഞ്ഞിന്റെ കാൽപ്പാടുകളുടെ ചിത്രവും അതിനുതാഴെ ദുവ, ദീപിക, രൺവീർ എന്നിവരുടെ പേരുകളും 19/9/2026 എന്ന തീയതിയും ഉൾപ്പെടുന്നതാണ് പോസ്റ്റ്.
2026 ഏപ്രിൽ 19-നാണ് തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ദീപികയും രൺവീറും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ആദ്യ മകളായ ദുവ പോസിറ്റീവായ പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ഈ പ്രഖ്യാപനം. ജീവിതത്തിലെ ഈ പ്രത്യേക ഘട്ടത്തിന്റെ ഓർമ്മയ്ക്കായി നടത്തിയ പ്രെഗ്നൻസി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇരുവരും ആരാധകർക്കായി പങ്കുവെച്ചിരുന്നു.
കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുൻപ് ദൈവാനുഗ്രഹം തേടാനായി ദീപികയും രൺവീറും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു. കനത്ത സുരക്ഷയിലായിരുന്നു സന്ദർശനമെങ്കിലും തങ്ങളെ കാണാനെത്തിയ ആരാധകരെ ഇരുവരും ചിരിച്ചുകൊണ്ടാണ് അഭിവാദ്യം ചെയ്തത്. ഇതിന് മുന്നോടിയായി വ്യാഴാഴ്ച രൺവീർ ഒറ്റയ്ക്ക് ലാൽബാഗ്ച രാജ പന്തലിൽ എത്തി പ്രാർത്ഥന നടത്തിയിരുന്നു. വെളുത്ത ചികൻകാരി കുർത്തയും പൈജാമയും ധരിച്ചാണ് രൺവീർ അന്ന് ആരാധകരെ കാണാനെത്തിയത്.
അമ്മയായതിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ദീപിക മുൻപ് സംസാരിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ സിഎൻബിസി-ടിവി18-ന് നൽകിയ അഭിമുഖത്തിൽ, മാതൃത്വം തന്റെ മുൻഗണനകളെയും വ്യക്തിത്വത്തെയും എങ്ങനെ പുനർനിർമ്മിച്ചുവെന്ന് താരം വ്യക്തമാക്കിയിരുന്നു. മാതൃത്വം സഹനശക്തിയും വൈകാരികമായ ആഴവും വർദ്ധിപ്പിച്ചുവെന്നും, തന്നെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകൊണ്ടുവന്ന് കൂടുതൽ സാമൂഹിക ഇടപെടലുകൾ നടത്താൻ പ്രേരിപ്പിച്ചുവെന്നും ദീപിക വെളിപ്പെടുത്തി.
Also Read: ഗർഭിണിയായ ദീപികാ പദുക്കോണിനെ 'കിങ്' ഷൂട്ടിങ്ങിനിടെ പടി കയറാൻ സഹായിച്ച് ഷാരൂഖ് ഖാൻ; വീഡിയോ വൈറൽ
സിനിമകളുടെ കാര്യത്തിലേക്ക് നോക്കുകയാണെങ്കിൽ, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പവും അറ്റ്ലീയുടെ സയൻസ് ഫിക്ഷൻ ചിത്രമായ 'രാക്ക'യിൽ അല്ലു അർജുനൊപ്പവും അഭിനയിക്കാൻ ഒരുങ്ങുകയാണ് ദീപിക. 'ധുരന്ധർ: ദി റിവെഞ്ച്' എന്ന ചിത്രത്തിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്. 'പ്രളയ്' എന്ന പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ത്രില്ലർ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രൺവീർ ഇപ്പോൾ.
Content Highlights: Deepika Padukone and Ranveer Singh have welcomed their second child, a baby girl, announcing the news on Instagram alongside a heartfelt picture featuring baby footprints and their family's names.
Published: 19 Sept 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented