ശനിയാഴ്ച രാത്രിയാണ് എസ്. ജാനകി അന്തരിച്ചത്

ഗായിക എസ്. ജാനകിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് സംഗീതലോകം. സംഗീത-സിനിമാ ലോകത്തെ ഒട്ടേറെ പേരാണ് ജാനകിയമ്മയുടെ ഓർമകൾ പങ്കുവെക്കുന്നതും അനുസ്മരിക്കുന്നതും. വൈകാരികമായ വാക്കുകളിലൂടെ നടൻ കമൽഹാസൻ എസ്. ജാനകിയെ അനുസ്മരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, മമ്മൂട്ടി തുടങ്ങിയവരും വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയർപ്പിച്ചു.
'പാട്ട് എന്നും മുഴങ്ങിക്കൊണ്ടിരിക്കും, ആ സ്‌നേഹം ഇനി ഞാൻ എവിടെ തേടും അമ്മേ... അടക്കിവെക്കാൻ കഴിയാത്ത സങ്കടം പേറുകയാണ് ഒരുപാട് പേർ. അവരെയെല്ലാം ഞാൻ അനുശോചനം അറിയിക്കുന്നു.' -കമൽഹാസൻ എക്‌സിൽ കുറിച്ചു. മമ്മൂട്ടി ഫേസ്ബുക്കിലൂടെ എസ്. ജാനകിക്ക് ആദരാഞ്ജലിയർപ്പിച്ചു.
എസ്. ജാനകിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് വിജയ് പറഞ്ഞു. ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ് ജാനകിയുടെ വിയോഗം. ശ്രുതിമധുരമായ ശബ്ദം, സംഗീതത്തോടുള്ള സമർപ്പണം, വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അസാധാരണമായ കഴിവ് എന്നിവയാൽ അവർ എന്നെന്നും ആരാധകഹൃദയങ്ങളിൽ നിലനിൽക്കും. കുടുംബത്തേയും സിനിമാലോകത്തേയും ജാനകിയുടെ സഹപ്രവർത്തകരേയും ആരാധകരേയും അനുശോചനം അറിയിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
Content Highlights: The entertainment and political sectors paid deep tributes to legendary singer S Janaki. Actor Kamal Haasan shared an emotional note on X, while Megastar Mammootty and Tamil Nadu Chief Minister Joseph Vijay expressed profound grief over her immense loss.
Published: 11 Jul 2026, 10:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented