വിവാദത്തിനിടയാക്കിയ വീഡിയോയിലെ കുട്ടിക്കും അമ്മയ്ക്കുമൊപ്പമാണ് നവ്യ കാര്യങ്ങൾ വിശദീകരിച്ചത്. നവ്യയുടെ ഭാഗത്തുനിന്ന് അവഗണന നേരിട്ടിട്ടില്ലെന്നും നടിക്കൊപ്പം അന്നുതന്നെ ചിത്രമെടുത്തിരുന്നെന്നും പെൺകുട്ടിയുടെ അമ്മയും പ്രതികരിച്ചു.

നവ്യാ നായർ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ \ മാതൃഭൂമി
ഫോട്ടോ എടുക്കാനെത്തിയ കുഞ്ഞ് ആരാധികയെ അവഗണിച്ചെന്ന ആരോപണത്തിനോട് പ്രതികരിച്ച് നടി നവ്യാ നായർ. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാമായിരുന്നിട്ടും കാഴ്ചക്കാരെ കിട്ടാനായി ഒരു യൂട്യൂബ് ചാനൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് നവ്യ വിമർശിച്ചു. കള്ളത്തരം ചെയ്തിട്ടല്ല പേരും പ്രശസ്തിയും നേടേണ്ടതെന്നും നവ്യാനായർ പറഞ്ഞു. വിവാദത്തിനിടയാക്കിയ വീഡിയോയിലെ കുട്ടിക്കും അമ്മയ്ക്കുമൊപ്പമാണ് നവ്യ കാര്യങ്ങൾ വിശദീകരിച്ചത്. നവ്യയുടെ ഭാഗത്തുനിന്ന് അവഗണന നേരിട്ടിട്ടില്ലെന്നും നടിക്കൊപ്പം അന്നുതന്നെ ചിത്രമെടുത്തിരുന്നെന്നും പെൺകുട്ടിയുടെ അമ്മയും പ്രതികരിച്ചു. മൂവരും ചേർന്നുള്ള വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നവ്യാ നായർ പുറത്തുവിട്ടത്.
നവ്യയുടെ നൃത്തപരിപാടിക്കു ശേഷമാണ് വിവാദമായ സംഭവം അരങ്ങേറിയത്. പരിപാടിക്കു ശേഷം ഫോട്ടോ എടുക്കാൻ ഒരു കുട്ടി എത്തുന്നതും അവരോട് എന്തോ പറഞ്ഞ നവ്യ തിരിഞ്ഞു നിന്ന് മറ്റ് ആളുകളോട് സംസാരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ, ആ കുട്ടിക്കൊപ്പം ഫോട്ടോ എടുക്കാതെ അവരെ അവഗണിച്ചതല്ലെന്നാണ് നവ്യ ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്. തെറ്റായ വിവരം പ്രചരിപ്പിക്കുന്ന യുട്യൂബേഴ്സിനെതിരെ സംസാരിക്കണം എന്നു കരുതിയതല്ലെന്നാണ് വീഡിയോക്കൊപ്പം നവ്യ നായർ പോസ്റ്റ് ചെയ്ത വാക്കുകൾ. വീഡിയോ പോസ്റ്റ് ചെയ്തവർ ആ ദൃശ്യം നീക്കംചെയ്തിട്ടും റിയാക്ഷൻ വിഡിയോകൾ പ്രചരിക്കുന്നതു കൊണ്ടാണ് ഔദ്യോഗിക വിശദീകരണം നൽകുന്നതെന്നും നവ്യ കുറിച്ചു.
യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്നും നവ്യ പറയുന്നു. "നവ്യേ.. എന്താണിത്ര ജാഡ കാണിച്ചേ എന്നു ചോദിച്ചാൽ എനിക്കു തീർച്ചയായിട്ടും മനസ്സിലാകും. കാരണം യാഥാർത്ഥ്യമെന്താണെന്ന് നിങ്ങൾ ഓഡിയൻസും അറിയുന്നില്ല. പക്ഷേ, ഇവർ ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ പറയുമ്പോൾ വളരെ വേദന തോന്നും. എപ്പോഴും എല്ലാത്തിനും രണ്ടു വശം കാണും. നിങ്ങൾക്കു തന്നെ എത്രയോ കാലമായി സോഷ്യൽ മീഡിയയെ അറിയാം.
ആ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തവരെ എനിക്ക് അറിയില്ല. അവരെ നന്നാക്കാനും എനിക്ക് കഴിയില്ല. എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടുകൊണ്ട് നിൽക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഈ ദുഷിപ്പിനെ എനിക്കു നേരെയാക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വ്യൂസ് മാത്രം മതി. 19 ലക്ഷം ആളുകൾ കണ്ടു. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. കള്ളത്തരം ചെയ്തിട്ടല്ല നമ്മൾ പേരും പ്രശസ്തിയും നേടേണ്ടത്. നേരായ വഴിയിലൂടെ നല്ല മാർഗത്തിൽ നിങ്ങൾക്കുറപ്പായിട്ടും ഇതിലേയ്ക്കൊക്കെ എത്തിച്ചേരാൻ പറ്റും. അതിന് ഇത്രയും കുതന്ത്രങ്ങൾ ഉപയോഗിച്ച് ആളുകളെ വിഷമിപ്പിക്കുന്നത് നല്ലതല്ല എന്നാണ് എല്ലാവരോടും എനിക്ക് എളിയ അഭിപ്രായമുണ്ട്.
ഒരിക്കലും ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് വിചാരിച്ചതല്ല. എന്നെ സ്നേഹിക്കുന്നവർക്ക് ഉള്ളൊരു മറുപടിയാണ്. ഞാൻ അങ്ങനെയൊരു വ്യക്തിയല്ല. ഞാൻ സിനിമയിലെത്തിയതും, എന്നെ ഒന്ന് ആൾക്കാർ തിരിച്ചറിയണം അല്ലെങ്കിൽ എന്നെ ആളുകൾ ഒന്നു നോക്കണം എന്ന് കൊതിച്ചൊരു ആളാണ് ഞാൻ. അതുകൊണ്ടു തന്നെ എനിക്ക് എത്ര ക്ഷീണം ആണെങ്കിലും കഴിവതും ഞാൻ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കാനാണ് ശ്രമിക്കാറുള്ളത്. അറിയാതെ ചിലപ്പോൾ സംഭവിച്ചു പോയേക്കാം. നിങ്ങൾക്കൊക്കെ പറ്റില്ലേ, അതുപോലെയുള്ള തെറ്റുകൾ എനിക്കും പറ്റും. ആ തെറ്റ് നിങ്ങൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താനും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ, ഇവരെ പോലെയുള്ള ആളുകളുടെ പോസ്റ്റുകൾ വായിക്കുന്നതിന് മുൻപേ യാഥാർഥ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നൊരു അഭിപ്രായം മാത്രമെ എനിക്കുള്ളൂ." നവ്യാ നായരുടെ വാക്കുകൾ.
Content Highlights: Actress Navya Nair addresses accusations of ignoring a young fan after a dance performance. She explains the real situation and criticizes misleading YouTube videos.
Published: 08 Oct 2025, 06:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented