ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ.

സൂപ്പർ ഹിറ്റ് ചിത്രം 'ഗരുഡ'നുശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ചിത്രം 2027 ഓണം റിലീസായെത്തും.
തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ജനഗണമന, പ്രിൻസ് ആൻഡ് ഫാമിലി എന്നീ ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്.
സിനിമ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളെയുംകുറിച്ച് അറിവ് നൽകുന്നതിനായിലിസ്റ്റിൻ സ്റ്റീഫൻ നടത്തുന്ന 'സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി 'യുടെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ വിദ്യാരംഭ ചടങ്ങിനിടയിലാണ് ഷാരിസ് മുഹമ്മദ്-സുരേഷ് ഗോപി-ലിസ്റ്റിൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. രാജേഷ് ഭാസ്കറാണ് ചിത്രത്തിന്റെ സംവിധായകൻ.
Also Read: ‘ഗരുഡ’ന് ശേഷം സുരേഷ് ഗോപിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്നു; ഷൂട്ടിങ് ഓണത്തിന് ശേഷം
ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ.
നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
Content Highlights: Following the success of Garudan, actor Suresh Gopi and producer Listin Stephen (Magic Frames) are reuniting for a new film directed by debutant Rajesh Bhaskar, scripted by Sharis Mohammed, with filming commencing in November and a planned release for Onam 2027.
Published: 26 Sept 2026, 07:44 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented