മലയാളസിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്‌റ്റുഡിയോസ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അയൽസംസ്ഥാനങ്ങളിലും സമാനതകളില്ലാത്ത വിജയയാത്ര തുടരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒരു മലയാള ചിത്രം തുടർച്ചയായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നത് അപൂർവ്വമായ കാഴ്ചയാണ്.

To advertise here,

തമിഴ്‌നാട്ടിൽ തമിഴ് ചിത്രങ്ങളോട് കിടപിടിക്കുന്ന ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Also Read: മാന്ത്രികം... മാന്ത്രികം; ക്ലീൻ എന്റർടെയ്നർ, പ്രേക്ഷകന്റേതായിത്തീരുന്ന നിവിനും മമിതയും, അവരുടെ കഥയും

ആന്ധ്രയിലും തെലങ്കാനയിലും വിജയം നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വളരെ വിരളമാണ്. എന്നാൽ ആന്ധ്ര-തെലങ്കാന മാർക്കറ്റുകളിൽ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Also Read: മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്, 'ബെത്‌ലഹേ'മിലൂടെ ചരിത്രമെഴുതി നിവിൻ പോളിയും മമിതയും ഗിരീഷ് എ.ഡിയും

റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോള തലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരുന്നു. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തതാണ് ഈ നിവിൻ പോളി ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിലും ഇത്ര വലിയ സ്വീകാര്യത നേടിക്കൊടുത്തത്.