വേണു നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത ചിത്രം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പ്രേക്ഷകരിലേക്ക് എത്തുന്നു.

വ്യക്തിബന്ധങ്ങളോടുള്ള പ്രിയം കാരണം നമ്മൾ പലപ്പോഴും മനുഷ്യരെ വിഗ്രഹവൽക്കരിക്കാറുണ്ട്. അവരുടെ തെറ്റുകളെയും ആദർശങ്ങളിലെ വൈരുധ്യങ്ങളെയും കാണാതെ പോകുകയും ചെയ്യും. എന്നാൽ സ്നേഹമെന്നത് അന്ധമായ അനുസരണയല്ല, മറിച്ച് തിരുത്തലുകളിലേക്കുള്ള വാതിലാണെന്ന വലിയ തിരിച്ചറിവാണ് 'ഇഴകൾക്കപ്പുറം' (The Unseen Thread) എന്ന ചിത്രം പങ്കുവെക്കുന്നത്. വേണു നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത ചിത്രം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പ്രേക്ഷകരിലേക്ക് എത്തുന്നു.
പ്രമേയവും കഥാപാത്രങ്ങളും:
സ്വന്തം നിലപാടുകളിലും അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്ന ഡോ. ആനന്ദ് ശിവൻ എന്ന പ്രായമായ ഗാന്ധിയൻ്റെയും, അദ്ദേഹത്തിന്റെ കേവല നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാർത്തിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ രണ്ട് ആശയധ്രുവങ്ങൾക്കിടയിൽ പാലമായി നിൽക്കുന്നത് ആനന്ദ്ജിയുടെ വിശ്വസ്തനായ ജഗദീഷാണ്. ആദർശങ്ങൾ മനുഷ്യന്റെ നന്മയ്ക്കുള്ളതാണെന്നും, മനുഷ്യരെ ആദർശങ്ങൾക്കായി ബലികൊടുക്കാനുള്ളതല്ലെന്നുമുള്ള നിർണായക സത്യത്തിലേക്ക് ഇവർ മൂവരും എത്തിച്ചേരുന്നതാണ് സിനിമയുടെ കാതൽ.
ഡോ. ആനന്ദ് ശിവനായി ദിനേശ് പണിക്കരും, കാർത്തിയായി ഗൗതമിയും ജഗദീഷായി വഞ്ചിയൂർ പ്രവീൺകുമാറും എത്തുന്നു.
അണിയറപ്രവർത്തകർ
ബാനർ- വേണു നായർ പ്രൊഡക്ഷൻസ്, രചന, സംവിധാനം, നിർമ്മാണം, സംഗീതം, സൗണ്ട് ഡിസൈൻ- വേണു നായർ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം- പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ്- പ്രദീപ് ചന്ദ്രൻ, ഗാനരചന- ശ്രീ ലക്ഷ്മണാചാര്യ, ആലാപനം- സരിത രാജീവ്, കല- അരുൺ രഘു ആനാട്, ചമയം- രാജേഷ് വെള്ളനാട്, കോസ്റ്റ്യൂം ഡിസൈൻ- വി.എൻ, കോസ്റ്റ്യൂം- ശ്രീജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അരുൺ നായർ, കളറിസ്റ്റ്- അരുൺകുമാർ എം, പി.ആർ.ഒ- അജയ് തുണ്ടത്തിൽ.
Content Highlights: Directed and produced by Venu Nair, the upcoming drama Izhakalakkappuram (The Unseen Thread), featuring Dinesh Panicker, Gauthami, and Vanchiyoor Praveenkumar, explores generational conflict and Gandhian philosophy, scheduled for release on Gandhi Jayanti, October 2.
Published: 22 Sept 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented