വാട്ടർ മെട്രോയിൽ ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങളായ  ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് മെട്രോ യാത്രയ്ക്കായി ഒത്തു ചേർന്നത്. 

To advertise here,

താരങ്ങൾക്കൊപ്പം സംവിധായകൻ മർഫിയും നിർമാതാക്കളായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റ് അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ 'താനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ വാട്ടർ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്.

സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി. ജെ., ക്രിയേറ്റീവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, ഡിജിറ്റൽ മാർക്കറ്റിങ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈൻ : പപ്പെറ്റ് മീഡിയ. മെയ് രണ്ടാം പകുതിയിൽ ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.