നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.
Content Highlights: chemban vinod baburaj in nalla nilavulla rathri releasing on june 30
Published: 26 Jun 2023, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented