ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി അഭിനവ് സുന്ദർ നായക്കിന്റെ നെസ്‌ലിൻ ചിത്രം മോളിവുഡ് ടൈംസ്. ജൂൺ അഞ്ച് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും. ബുക്കിങ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ ബുക്ക് മൈ ഷോ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്‌ലിൻ എത്തുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് സിനിമ.
നസ്‌ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.
എഡിറ്റിങ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ- മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.
Content Highlights: Mollywood Times starring Naslen opens advance ticket bookings on BookMyShow. The film is directed by Abhinav Sunder Nayak following the success of Mukundan Unni Associates. Official theatrical release date confirmed for Friday, June 5, 2026. Features a stellar cast including Naslen, Sangeeth Prathap, and Sharafudheen
Published: 03 Jun 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented