ഴിഞ്ഞ ദിവസം മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'AMMA' യുടെ കുടുംബ സംഗമം നടന്നിരുന്നു. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനേയും പദ്മഭൂഷൺ നേടിയ മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചിരുന്നു.

To advertise here,

ഇപ്പോഴിതാ അതിനിടയിൽ നിന്നുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കുടുംബസംഗമത്തിന്റെ ഭാഗമായുള്ള ഇൻഡോർ ക്രിക്കറ്റ് മത്സരം ആയിരുന്നു. തിരക്കായതിനാൽ മോഹൻലാലിനെ അടുത്തുചെന്ന് അഭിനന്ദിക്കാൻ കഴിഞ്ഞില്ല. പകരം അദ്ദേഹത്തിന് ഒരു കത്തയച്ചുവെന്നും വി.കെ ശ്രീരാമൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആ കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇതിൽ രസകരമായ കാര്യം തന്റെ മറുപടി ആ കത്തിൽതന്നെ മോഹൻലാൽ എഴുതി എന്നുള്ളതാണ്. 'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ. അല്ലെങ്കിൽ അകോ പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും, ബെടക്കായാ ചിലരത് തനിയ്ക്കാക്കും. ആയതിനാൽ പ്രിയനേ, ഹാപ്പി ചൂലന്റയ്ൻസ് ഡേ' എന്നാണ് വി.കെ ശ്രീരാമൻ കുറിച്ചത്.

'രാമേട്ടാ, അന്വേഷണങ്ങൾ, എന്നാ ഉണ്ട്, കുറുപ്പ്‌ ഉറപ്പ് പറയാറുണ്ട്, സ്‌നേഹത്തിലും പ്രാർഥനയിലും എപ്പോഴും ഉണ്ട്. തുമ്പിയെ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി. പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം. കഷ്ടമീ ജീവിത സാഗരി ഗോഗലു' -എന്നാണ് മോഹൻലാൽ മറുപടി കുറിച്ചത്.