
താരസംഘടനയായ 'അമ്മ' അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. നേരത്തെ ജനറൽ ബോഡി യോഗത്തിൽ രാജി പ്രഖ്യാപിച്ച ശ്വേതാ മേനോന്റെ നേതൃത്വത്തിലാണ് അംഗങ്ങൾക്ക് കിറ്റ് നൽകുന്നത്. പല മുതിർന്ന താരങ്ങൾക്കും വീട്ടിലെത്തി കിറ്റ് കൈമാറി.
ഓരോ കിറ്റിലും ഓണക്കോടിയുമുണ്ട്. കേരളാ സാരിയും മുണ്ടുമാണ് ഓണക്കോടിയായി നൽകുന്നത്. ഇതിന് പുറമെ, അരിയും പഞ്ചസാരയും രണ്ടുതരം പായസക്കൂട്ടും ഉൾപ്പെടെ പലവ്യഞ്ജനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാക്കനാട് പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സ്വർണാഭരണക്കടയാണ് കിറ്റ് സ്പോൺസർ ചെയ്യുന്നത്. പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഭരണസമിതി അംഗങ്ങളായ ടിനി ടോം, നീനാ കുറുപ്പ്, അഞ്ജലി നായർ, സരയൂ മോഹൻ, സിജോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം.
കിറ്റ് സ്വീകരിച്ച അംഗങ്ങൾ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. 'അമ്മ' സംഘടനയ്ക്കും ഭാരവാഹികൾക്കും നന്ദി അറിയിച്ചാണ് സാമൂഹികമാധ്യമ പോസ്റ്റുകൾ.
കഴിഞ്ഞ വർഷവും സമാന രീതിയിൽ കിറ്റ് വിതരണം നടന്നിരുന്നു. ഓണക്കോടിയും ഭക്ഷ്യവസ്തുക്കളും അടങ്ങുന്നതായിരുന്നു കഴിഞ്ഞ തവണത്തെയും കിറ്റ്. ഓണക്കോടി, ഷുഗർ ഫ്രീ മധുര പലഹാരങ്ങൾ, ഫാമിലി പാക്ക് ഐസ്ക്രീം, സദ്യയ്ക്ക് ആവശ്യമായ കൂട്ടുകൾ, ഉപ്പേരികൾ, റവ, ഗോതമ്പ് പൊടി ഉൾപ്പെടെ കിറ്റിലുണ്ടായിരുന്നു.
നാടകീയ സംഭവങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിൽ ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും രാജി ആവർത്തിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ ബോഡി അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രമേഷ് പിഷാരടി എം.എൽ.എ, മുൻമന്ത്രി ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി.
എന്നാൽ, ഔദ്യോഗികമായി രാജി നൽകാതിരുന്ന ശ്വേത, അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് കോടതി വിലക്കേർപ്പെടുത്തി. കേസ് കോടതിയിൽ തുടരവെയാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള കിറ്റ് വിതരണം. ഇതിനെതിരെ സംഘടനയിൽ തന്നെ എതിർശബ്ദം ഉയരുന്നുണ്ട്.
Content Highlights: Malayalam artists' association 'AMMA' has officially launched the distribution of Onam festival kits to its members. The distribution drive is being led by Swetha Menon and Kukku Parameswaran alongside other committee members despite ongoing internal leadership disputes. Each kit contains traditional Onam attire (Kerala Saree and Mundu), essential groceries, and two types of payasam mixes sponsored by a Kakkanad-based jewellery brand. Following Swetha Menon's public resignation controversy, the court intervened and placed a stay on the functioning of the newly appointed ad-hoc committee. Amidst this legal deadlock and visible inner-party friction, the distribution of kits by Swetha's faction has sparked fresh opposition within the organization.
Published: 16 Aug 2026, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented