അയാം എ തൂഫാൻ വാരിയർ എന്ന് രേഖപ്പെടുത്തിയ ബാഡ്ജ് രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറി.

ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. ലഹരി മാഫിയയുടെ വേരറുക്കുന്ന "ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി"ൽ നമുക്ക് പങ്കാളികളാകാമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിച്ചു. "തൂഫാൻ വാരിയർ" ആയി താനും കേരളത്തിൻ്റെ ഈ വലിയ പോരാട്ടത്തിൽ അണിചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് മോഹൻലാൽ പങ്കുവെച്ച വീഡിയോയിലുള്ളത്. ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ രമേശ് ചെന്നിത്തലയോട് പറഞ്ഞു. ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണം. ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളേയും വിദ്യാർത്ഥികളേയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു.
ഇത് ആരംഭ ശൂരത്വമല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരുടേയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയാം എ തൂഫാൻ വാരിയർ എന്ന് രേഖപ്പെടുത്തിയ ബാഡ്ജ് രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറി. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Mohanlal has officially joined Kerala Police's massive anti-narcotics drive, 'Operation Toofan: The Narco Hunt', after meeting Home Minister Ramesh Chennithala and declaring himself a "Toofan Warrior".
Published: 17 Jun 2026, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented