മലയാള സിനിമയിലെ വമ്പന്‍ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടന് തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'അതിമനോഹരം'.

ഓരോ മലയാളിയും വിഷു ആഘോഷമാക്കുന്നതിന്റെ ഇടയിൽ മലയാള സിനിമ ലോകത്തിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം. സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'അതിമനോഹരം ' എന്നാണ് സിനിമയുടെ പേര്. സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന ലാലേട്ടന്റെ ടി. എസ്. ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ ലോകവും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ്ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് 'അതിമനോഹരം'. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത് .
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, കോസ്റ്റും മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
Content Highlights: Official title announcement of L366 as 'Athimanoharam'., First look featuring Mohanlal as T.S. Love Lajan., Directed by Tharun Moorthy, produced by Ashiq Usman., Technician team includes Ratheesh Ravi, Shaji Kumar, and Jakes Bejoy., High anticipation for the film's 2026 release.
Published: 15 Apr 2026, 10:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented