ഈ വർഷം മേയ് 21-നാണ് ദൃശ്യം 3 റിലീസ് ചെയ്യുക.

തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ ഒടിടി റിലീസാകാറുണ്ട്. എന്നാൽ ഒടിടി റിലീസായി വന്ന ചിത്രം പിന്നീട് തിയേറ്ററിൽ റിലീസ് ചെയ്ത ചരിത്രമുണ്ടോ? ആ ചോദ്യത്തിന് ഉത്തരമാവുകയാണ്. മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മോഹൻലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി കളക്ഷൻ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്നാണ് ആരാധകർ പറയുന്നത്. ദൃശ്യം 3 റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഒരു സർപ്രൈസ് പോലെയാണ് ഇപ്പോൾ ദൃശ്യം 2 തിയേറ്ററുകളിലെത്താൻ പോകുന്നതിന്റെ വാർത്ത മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സുമേഷ് പഴന്തോട്ടം, അഞ്ജലി നായർ, സായി കുമാർ, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ആദ്യഭാഗത്തെപ്പോലെ അപ്രതീക്ഷിത ക്ലൈമാക്സാണ് രണ്ടാം ഭാഗവും കാത്തുവെച്ചിരുന്നത്.
ഈ വർഷം മേയ് 21-നാണ് ദൃശ്യം 3 റിലീസ് ചെയ്യുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: In a rare move, superstar Mohanlal has announced that Drishyam 2, which originally premiered on OTT in 2021, will now have a theatrical release to celebrate the upcoming arrival of Drishyam 3 on May 21, 2026.
Published: 25 Mar 2026, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented