
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും സാരഥി സുബാസ്കരനും മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് ഇത്തവണ എത്തുന്നത് തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ 'മിഷൻ ചാപ്റ്റർ 1'ന് വേണ്ടിയാണ്. എം രാജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ലോകം സംസാരിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളായ '2.0', 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് ടീം 'മിഷൻ ചാപ്റ്റർ 1' കാണുകയും എല്ലാ അതിർത്തികൾക്കുമപ്പുറം സംസാരിക്കാനുള്ള വിഷയം ചിത്രത്തിൽ ഉള്ളതായി വിലയിരുത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ 4 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ, തീയേറ്റർ റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരും.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് ആണ് 'മിഷൻ ചാപ്റ്റർ 1' ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം എമി ജാക്സൻ ബിഗ്സ്ക്രീനിലെത്തുന്ന ചിത്രമാണിത്. ഒരു ജയിൽ ഗാർഡിന്റെ വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതമാണ് മറ്റൊരു പ്രധാന ആകർഷണം.
ചിത്രത്തിനായി ചെലവേറിയ ഒരു ജയിൽ സെറ്റ് ചെന്നൈയിലായി നിർമിച്ചിരുന്നു. ലണ്ടൻ ജയിലിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിർമിച്ചിരുന്ന ഈ സെറ്റിൽ വമ്പൻ ആക്ഷൻ രംഗങ്ങളാണ് സ്റ്റണ്ട് സിൽവ ഒരുക്കിയിരുന്നത്. അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻ ഹെഡ് - ജികെഎം തമിഴ് കുമാരൻ. നിർമാണം - സുബാസ്കരൻ, എം രാജശേഖർ , എസ് സ്വാതി. സഹ നിർമാണം - സൂര്യ വംശീ പ്രസാദ് കൊത്ത, ജീവൻ കൊത്ത . മ്യൂസിക് - ജി വി പ്രകാശ് കുമാർ. കഥ, തിരക്കഥ - എ മഹാദേവ്. സംഭാഷണം - വിജയ്. ഛായാഗ്രഹണം - സന്ദീപ് കെ വിജയ്. എഡിറ്റർ - ആന്റണി. ആക്ഷൻ - സ്റ്റണ്ട് സിൽവ, കലാ സംവിധാനം - ശരവണൻ വസന്ത്, വസ്ത്രാലങ്കാരം - രുചി മുനോത്, മേക്കപ്പ് - പട്ടണം റഷീദ്, പിആർ ഒ - ശബരി
Content Highlights: mission chapter 1 latest updates, lyca productions, arun vijay new movie
Published: 03 Apr 2023, 08:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented