രണ്ട് ലക്ഷത്തോളം പേരാണ് വൈറല്‍ വീഡിയോ ഇതിനകം കണ്ടത്

മലയാളികളുടെ പ്രിയഗായകനാണ് എം.ജി. ശ്രീകുമാർ. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾക്കായി പല ഹിറ്റ് ഗാനങ്ങളും ആലപിച്ച എം.ജി. ജനപ്രിയമായ ഒട്ടേറെ ഭക്തിഗാനങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. അതിൽ തന്നെ അദ്ദേഹത്തിന്റെ അയ്യപ്പഭക്തിഗാനങ്ങൾക്ക് പ്രത്യേകമായ ആരാധകവൃന്ദമാണുള്ളത്. അയ്യപ്പഭക്തിഗാനം ആലപിക്കുന്ന എം.ജി. ശ്രീകുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒരു ഭജനയിലാണ് എം.ജി. ശ്രീകുമാർ ഗാനം ആലപിക്കുന്നത്. താൻ തന്നെ പാടി അനശ്വരമാക്കിയ 'സാമവേദം നാവിലുണർത്തിയ സ്വാമിയേ' എന്ന ഗാനമാണ് എം.ജി. ശ്രീകുമാർ വീഡിയോയിൽ പാടുന്നത്. രാജീവ് ആലുങ്കൽ രചിച്ച് എസ്. കുമാർ സംഗീതം നൽകിയ ഈ ഗാനം സ്വാമി അയ്യപ്പൻ എന്ന ഭക്തിഗാന ആൽബത്തിൽ നിന്നുള്ളതാണ്. അയ്യപ്പഭക്തിഗാനങ്ങളിലെ സൂപ്പർഹിറ്റുകളിൽ ഒന്നായ 'സാമവേദം' കേട്ട് അതിലലിഞ്ഞിരിക്കുന്ന ആസ്വാദകരേയും വീഡിയോയിൽ കാണാം.
ഇൻസ്റ്റഗ്രാമിലൂടെയാണ് എം.ജി. ശ്രീകുമാർ താൻ ഭജനയിൽ പാടുന്ന വീഡിയോ പങ്കുവെച്ചത്. 'ചെറിയ ഒരു ഭജന. ഞാനും, രണ്ട് പീസ് ഓർക്കസ്ട്രയും, പിന്നെ എന്റെ ഓഡിയൻസും. എല്ലാം മറന്നൊരു രണ്ട് മണിക്കൂർ' എന്നാണ് എം.ജി. ശ്രീകുമാർ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള കേൾവിക്കാർ എം.ജിയ്‌ക്കൊപ്പം ഗാനം ആലപിക്കുന്നതും വീഡിയോയിൽ കാണാം. ശരണംവിളിയോടെ ഗാനം അവസാനിക്കുമ്പോൾ കൈയടി ഉയരുന്നതും വീഡിയോയിൽ കേൾക്കാം.
ഇതിനകം രണ്ട് ലക്ഷത്തോളം പേരാണ് വൈറൽ വീഡിയോ കണ്ടുകഴിഞ്ഞത്. പതിനായിരത്തിലേറെ ലൈക്കുകൾ വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു. എം.ജി. ശ്രീകുമാറിന്റെ ഗാനത്തോടുള്ള ഇഷ്ടം പങ്കുവെച്ചുകൊണ്ടുള്ള നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
Content Highlights: Malayalam singer MG Sreekumar's performance of the hit Ayyappa devotional song Samavedam Navilunarthiya Swamiye has gone viral. The intimate bhajan video captures the emotional connection between the legendary vocalist and his enthralled audience.
Published: 09 Jan 2026, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented