ഉദുമ: മൂന്നുപതിറ്റാണ്ട് മുൻപ് ഷൈലാബാനുവാകാൻ ബേക്കലിലെത്തിയ മനീഷാ കൊയ്‌രാള രണ്ടാംവരവിൽ മനംകുളിർക്കെ തെയ്യങ്ങളെ കണ്ട് അനുഗ്രഹവും വാങ്ങി നിർവൃതിയോടെ മടങ്ങി.

To advertise here,

പാലക്കുന്നിനടുത്ത് ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്രത്തിലെ കളിയാട്ടത്തിന് അരങ്ങിലെത്തിയ വിഷ്ണുമൂർത്തിയെയും രക്തേശ്വരിയെയും തൊഴാനാണ് നടി മനീഷ കൊയ്‌രാളയും അമ്മ സുഷമ കൊയ്‌രാളയും തിങ്കളാഴ്ച ക്ഷേത്രനടയിലെത്തിയത്.

ബോംബെ സിനിമയുടെയും ബിആർഡിസിയുടെയും 30-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മനീഷയും കുടുംബവും ബേക്കലിലെത്തിയത്. ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, മനേജർ യു.എസ്.പ്രസാദ്, പാലക്കുന്നിലെ ജഗൻ എന്നിവരാണ് മനീഷയെ ക്ഷേത്ര കളിയാട്ടത്തെക്കുറിച്ച് ധരിപ്പിച്ചത്.

ഭരണസമിതി പ്രസിഡന്റ് കെ.സുകുമാരൻ, സെക്രട്ടറി ടി.വി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടിയെയും കുടുംബത്തെയും സ്വീകരിച്ചു.