സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു.

കൊച്ചി: ജനശ്രദ്ധയാകർഷിച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ 'മണവാളൻ ജോസഫ്' അദ്ദേഹവും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും. ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും.
ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ ശക്തമായ സിനിമാറ്റിക് വായനാനുഭവം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലാണ് തിരക്കഥയുടെ ഘടന.
കെ. സീറോ പബ്ലിക്കേഷൻ മുഖേന പുറത്തിറങ്ങിയ “മേൽപ്പാലം” 330 പേജുകളിലായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കവർ ഡിസൈൻ വിനായക് ശിവ, തിരക്കഥ രൂപകല്പന സഫ്വാൻ ബിച്ചാവ, പ്രൂഫ് റീഡിംഗ് ആതിര എന്നിവർ നിർവഹിച്ചു. സംഭാഷണരചനയിൽ എഡിസൺ തോമസ് ഷിവാഗോ തോമസിനൊപ്പം പങ്കാളിയായി.
ഈ തിരക്കഥയുടെ വിവരണക്കുറിപ്പ് ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവർ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ നടൻ ടോവിനോ തോമസ് കവർപേജ് റിലീസ് ചെയ്ത ഈ കൃതി, വാക്കുകൾകൊണ്ട് ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമാണ്.
‘മണവാളൻ ജോസഫി’ന്റെ കുടുതൽ വിശേഷങ്ങൾ ഉടനെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Content Highlights: The upcoming Malayalam film “Manavalan Joseph” will be jointly directed by Shivago Thomas and Christes Stephen.
Published: 10 Feb 2026, 08:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented