രണ്ട് ദിവസത്തിനകം ഹര്ജിക്കാരന് നേരിട്ടു തുക അടയ്ക്കുന്നപക്ഷം നമ്പര്‍ മറ്റാര്‍ക്കും അനുവദിച്ചു നല്‍കരുതെന്ന് കോടതി

കൊച്ചി: ലേലത്തിലൂടെ ഫാൻസി നമ്പർ ലഭിച്ചെങ്കിലും പരിവാഹൻ പോർട്ടലിന്റെ തകരാർ കാരണം ബാക്കി തുക അടയ്ക്കാൻ കഴിയാത്ത വാഹനയുടമയിൽ നിന്ന് പണം നേരിട്ട് സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇടുക്കി സ്വദേശി ടോമി തോമസ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.
മോട്ടോർ വാഹന വകുപ്പിന്റെ ഇ-ഓക്ഷൻ വഴി 1.8 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പർ കിട്ടിയെങ്കിലും ബാക്കി നൽകേണ്ട 1.55 ലക്ഷം രൂപ പോർട്ടൽ തകരാർ കാരണം അടയ്ക്കാനാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നമ്പർ അനുവദിച്ച് അഞ്ചു ദിവസത്തിനകം തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ ഇ-മെയിലിലും നേരിട്ടും അധികൃതർക്കു നിവേദനം നൽകിയെങ്കിലും സാങ്കേതിക തടസ്സം നീക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.
രണ്ട് ദിവസത്തിനകം ഹർജിക്കാരൻ നേരിട്ടു തുക അടയ്ക്കുന്നപക്ഷം നമ്പർ മറ്റാർക്കും അനുവദിച്ചു നൽകരുതെന്നും അതുവരെ വാഹനത്തിന്റെ താത്കാലിക റജിസ്‌ട്രേഷൻ നീട്ടിനൽകണമെന്നും കോടതി നിർദേശിച്ചു.
Content Highlights: High Court directed MVD to accept fancy number payment directly., Issue caused by Parivahan portal technical glitch preventing online payment., Court ordered temporary vehicle registration extension and restrained re-allotment.
Published: 12 Nov 2026, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented