താരസംഘടന 'അമ്മ'യിലെ പോരിൽ ശ്വേതാ മേനോന് മറുപടി നൽകിയ പോസ്റ്റിന് താഴെ മകന്റെ കേസ് ഓർമിപ്പിച്ചയാൾക്ക് മറുപടിയുമായി നടി മാലാ പാർവതി. ട്രാൻസ്ജൻഡർ യുവതിക്ക് അശ്ലീല സന്ദേശമയച്ച കേസ് എന്തായി എന്ന ചോദ്യവുമായെത്തിയ ആൾക്കാണ് മാലാ പാർവതി മറുപടി നൽകിയത്. 'ഡി സ്‌ക്വയർ മീഡിയ' എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്.
'അമ്മ'യിലെ പവർഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് അവകാശപ്പെട്ട് ശ്വേത കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മാലാ പാർവതി രംഗത്തെത്തി. ശ്വേതയ്ക്ക് മറുപടി നൽകിയ പോസ്റ്റിന് കമന്റായാണ് മകനെതിരായ ആരോപണം ഓർമിപ്പിച്ച് ചോദ്യമുയർന്നത്.
'മകൻ ഒരു ട്രാൻസ്ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും മകന്റെ പ്രൈവറ്റ് പാർട്‌സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുനാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്? മാതൃകാപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു', എന്നായിരുന്നു കമന്റ്.
പിന്നാലെ മറുപടിയുമായി മാലാ പാർവതിയെത്തി. 'സീമാ വിനീതിന്റെ കല്യാണം കഴിത്തു. അവർ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കോംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരെയും അനുഭവിക്കണം. ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം', മാലാ പാർവതി കുറിച്ചു.
'മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി. ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ മകന്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അതുകൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും', അവർ കൂട്ടിച്ചേർത്തു.
Content Highlights: Actress Maala Parvathi gave a stern response on social media to a user who raised questions about her son's past controversy involving a transgender woman. The user questioned the outcome of the allegations made by transgender makeup artist Seema Vineeth regarding explicit messages sent by Parvathi's son. Clarifying the matter, Maala Parvathi stated that no formal case was filed against her son and she refused any financial compromise deals, choosing to let her son face public scrutiny. She highlighted that her son has stayed away from public life for six years due to these allegations, and emphasized that people are using her son to attack her personally. The actress concluded that she remains firm on what is right, admits her mistakes when wrong, and will not back down for personal gain
Published: 22 Jul 2026, 02:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented