
ചെന്നൈ: തന്റെ സഹോദരൻ ഇളയരാജയെക്കുറിച്ച് മോശമായ പരാമർശം തുടർന്നാൽ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ അമരൻ.
സിനിമാ ഗാനങ്ങളുടെ പകർപ്പവകാശ വിവാദത്തിൽ ഇളയരാജയ്ക്കെതിരേ വൈരമുത്തു നടത്തിയ പരാമർശങ്ങളാണ് ഗംഗൈ അമരനെ ചൊടിപ്പിച്ചത്. ഒരു ഗാനത്തിന്റെ ഈണത്തെപ്പോലെത്തന്നെ വരികൾക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവർക്ക് ഇത് അറിയാമെന്നുമായിരുന്നു വൈരമുത്തു പറഞ്ഞത്.
പകർപ്പവകാശത്തിന്റെ പേരിൽ ഇളയരാജയും സംഗീത കമ്പനിയും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വരികളും പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈണം നൽകിയതിന്റെ പേരിൽ പാട്ടിനുമേൽ ഇളയരാജയ്ക്ക് പൂർണ അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ തമിഴ് സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഇളയരാജയെ വൈരമുത്തു വിമർശിച്ചത്. എന്നാൽ, വൈരമുത്തു നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ലെന്ന് ഇതിനോട് പ്രതികരിച്ച ഗംഗൈ അമരൻ പറഞ്ഞു. ഇനിയും ഇത്തരം നടപടി തുടർന്നാൽ അനന്തരഫലം കടുത്തതായിരിക്കുമെന്നും പറഞ്ഞു.
Content Highlights: lyricist gangai amaran against vairamuthu on song copyright issue
Published: 01 May 2024, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented