ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു.
''ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യം എന്താണെന്ന് വച്ചാൽ എനിക്ക് ഈ ഒക്ടോബറിൽ 18 വയസ്സു തികഞ്ഞതേയുള്ളൂ. അപ്പോഴേക്കും ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചു. അത് എല്ലാവർക്കും ലഭിക്കുന്ന അവസരമല്ലല്ലോ. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം''- മീനാക്ഷി കൂട്ടിച്ചേർത്തു. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മീനാക്ഷി വോട്ടിങ് സ്ലിപ്പിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും എന്നായിരുന്നു മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പിൻറെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിൻറെ പ്രതികരണം. സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: loksabha election 2024, meenakshi anoop actress on voting, kerala election
Published: 26 Apr 2024, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented