ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും ഒന്നിക്കുന്നത്. 2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ. ഒരു സർപ്രൈസിനായി വീണ്ടും ഒരുമിക്കുന്നു എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തിന് ജന്മദിനാശംസകളും സംവിധായകൻ നേർന്നു.
ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും ഒന്നിക്കുന്നത്. 2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 'ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിൾ ബാരൽ ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ ജന്മദിനാശംസകൾ', എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തിയ നായകൻ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു.
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് അവസാനമായി പുറത്തിറങ്ങിയ ലിജോ ചിത്രം. ധീരം ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ഇന്ദ്രജിത്ത് ചിത്രം. നവാഗതനായ ജിതിൻ സുരേഷ്. ടി ആണ് ചിത്രം സംവിധാനം ചെയ്തത്.
Content Highlights: Lijo Jose Pellissery Hints at Next Project with Indrajith Sukumaran
Published: 17 Dec 2025, 10:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented