കഥ, തിരക്കഥ, സംഭാഷണം ഉദയ്കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു.

'തുടരും' ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER) എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകർന്ന് റ്റോജൻ റ്റോബി ആലപിച്ച ഞാനില്ല.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ ,ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ്കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.
ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ . ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ . എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി . സൗണ്ട് ഡിസൈൻ - കിഷൻ സപ്താ . ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ്. ഡിസൈൻ - ആൻ്റണി സ്റ്റീഫൻ . കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . പിആർഒ - എസ് ദിനേശ് , മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്
സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്.ഐമാരുടേയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങൾ, ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആന്റ് ഓഡർ. പിആർഒ- എ.എസ്. ദിനേശ്.
Content Highlights: The second official song video 'Njanilla' from director Ranjith's upcoming mass action entertainer Law and Order, starring Prakash Varma and written by Udaykrishna, has been released ahead of its theatrical release on September 4.
Published: 22 Aug 2026, 06:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented